.

കുമ്പളങ്ങി : ബഞ്ച് പ്രസ് ചാമ്പ്യൻഷിപ്പ് സെന്റ്. പീറ്റേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.

കുമ്പളങ്ങി : യൂത്ത് കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയും എറണാകുളം ജില്ല പവർ ലിഫ്റ്റിങ് അസോസിയേഷനും സംയുക്തമായി ബഞ്ച് പ്രസ് ചാമ്പ്യൻഷിപ്പ് കുമ്പളങ്ങി സെന്റ്. പീറ്റേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. ചാമ്പ്യൻഷിപ്പ് കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എ സഗീർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡൻറ് ജിഫിൻ പള്ളത്ത് നേതൃത്വം നൽകി. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജേക്കബ് ബേസിൽ, ഷൈജു സി എസ് ജനറൽ സെക്രട്ടറി എറണാകുളം ജില്ല പവ്വർ ലിഫ്റ്റിങ് അസോസിയേഷൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷെബിൻ റോജൻ ജോജി ബിനു റിയാസ് ജയ്സൺ സോളമൻ കാജൽ ജോൺസൺ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 18, 2023, 7:52 p.m. | Kumbalangy