.

കുമ്പളങ്ങി : കൊച്ചി നിയോജകമണ്ഡലത്തിലെ കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

കുമ്പളങ്ങി : കെ ജെ മാക്സി M L A ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചി ആർ ഡി ഒ പി. വിഷ്ണുരാജ് ഐഎഎസ്, അസി. കളക്ടർ ഹർഷൽ ആർ മീണ ഐഎഎസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബേബി തോമസ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീജ തോമസ് ബാബു, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഡി പ്രസാദ്, ജനപ്രതിനിധികളായ ജോബി പനക്കൽ, ജേക്കബ് ബേസിൽ, രാഷ്ട്രീയ കക്ഷി നേതാക്കളായ പി എ പീറ്റർ, എം എം ഫ്രാൻസിസ്, സേവ്യർ കല്ലുവീട്ടിൽ, പി പി തങ്കച്ചൻ, ഫോൺ നോഡൽ ഓഫീസർ സരിത എസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് സി എന്നിവർ സംസാരിച്ചു. കുമ്പളങ്ങി ചെല്ലാനം പഞ്ചായത്തുകളിലെ എ. എ. വൈ റേഷൻകാർഡ് ഉടമകളായ 200 പേർക്കും വിവിധ സർക്കാർ സ്ഥാപനങ്ങളിലും ആദ്യഘട്ടത്തിൽ തന്നെ ഫോൺ സേവനം ലഭ്യമാക്കുമെന്ന് കെ ജെ മാക്സി M L A ലൈഫ്കൊച്ചിയോട് പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 6, 2023, 9:10 p.m. | Kumbalangy