.

കുമ്പളങ്ങി : മാലിന്യ മുക്ത കുമ്പളങ്ങിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.

കുമ്പളങ്ങി : അഞ്ചര കിലോമീറ്റർ നീളം ഉള്ള PWD റോഡിന്റെ ഇരുവശത്തും 17 വാർഡ്‌ മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ വനിതകൾ, തൊഴിൽ ഉറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. മാലിന്യ മുക്ത കുമ്പളങ്ങി പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി റ്റി സുധീർ, സൂസൻ ജോസഫ്, ആൻറണി പി വി, ലില്ലി റാഫേൽ, ജേക്കബ് ബേസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സജീവ് ആൻറണി പ്രതിപക്ഷ നേതാവ്, ജാസ്മിൻ രാജേഷ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ, പി എ സഗീർ വൈസ് പ്രസിഡൻ്റ്, ലീജ തോമസ് ബാബു പ്രസിഡൻറ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 3, 2023, 5:35 p.m. | Kumbalangy