.

കുമ്പളങ്ങി : കടവിപറമ്പിൽ പീറ്ററിന്‌ PM വിശ്വകർമ്മയോജന പദ്ധതി പ്രകാരം പരമ്പരാഗത തൊഴിലാളിക്കുള്ള അവാർഡ് ലഭിച്ചു.

കുമ്പളങ്ങി : വഞ്ചി പണിക്കാരനായ പീറ്റർ വലുതും ചെറുതുമായി ഒട്ടനവധി വള്ളങ്ങൾ പണിതിട്ടുണ്ട്. പുതിയതായി ആരംഭിക്കുന്ന PM വിശ്വകർമ്മയോജന പദ്ധതി പ്രകാരം പരമ്പരാഗത തൊഴിലാളികൾക്കുള്ള അവാർഡാണ് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ചത്. കോൺഗ്രസ് വാർഡ് സെക്രട്ടറിയും CUC പ്രസിഡൻ്റുമാണ്. പീറ്ററിന്‌ അവാർഡ് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നാട്ടുകാർ മധുരവിതരണവും ആഘോഷവും നടത്തി. പി എ സഗീർ വൈസ് പ്രസിഡണ്ട് കുമ്പളങ്ങി പഞ്ചായത്ത്, തമ്പി സുബ്രഹ്മണ്യം മുൻ കൗൺസിലർ കൊച്ചി നഗരസഭ, സുധീർ വാർഡ് മെമ്പർ, എൻ ആർ ശ്രീകുമാർ ഡിസിസി സെക്രട്ടറി, ജോൺ പഴേരി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, ജോണമ്മ ഭാര്യ, ദിലീപ് കുഞ്ഞുകുട്ടി പൊതു പ്രവർത്തകൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. ലൈഫ്കൊച്ചിയുടെ അഭിനന്ദനങ്ങൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 17, 2023, 11:50 p.m. | Kumbalangy