.

കുമ്പളങ്ങി : SNDP യോഗം കൊച്ചി യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഗുരുസ്പർശം ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.

കുമ്പളങ്ങി : നോർത്ത് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള കാട്ടുമ്മൽ ദേശത്ത് ഇളംപ്ലാവിൽ സിന്ധു സതീഷിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം എസ് എൻ ഡി പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. യോഗത്തിൽ കൊച്ചി യൂണിയൻ പ്രസിഡന്റ് എ കെ സന്തോഷ്, യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, എംഎൽഎ കെ ജെ മാക്സി, കൊച്ചിൻ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഹീർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഡോ. അരുൺ അബു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അർജുൻ അരമുറി, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അജയ് ഘോഷ്, യൂത്ത് മൂവ്മെന്റ് കേന്ദ്ര ജോയിൻ സെക്രട്ടറി ശ്യാം പ്രസാദ്, യൂണിയൻ വൈസ് പ്രസിഡന്റ് സി പി കിഷോർ, യോഗം ഡയറക്ടർ ബോർഡ് അംഗം സി കെ ടെൽഫി, യൂണിയൻ കൗൺസിലർമാരായ എ ബി ഗിരീഷ്, ഈ വി സത്യൻ, പ്രദീപ് മാവുങ്കൽ, ശശി കുളക്കടവിൽ, ജയ് ഹർഷൻ, സൈനിപ്രസാദ്, സുഭാഷ് ടി പി, ശശികുമാർ, പ്രതാപൻ, ശിവദത്തൻ, സിബു ശിവൻ,എൻ എസ് സുമേഷ്, വിനോജ്, അഭിലാഷ് ഗോപി, നിഷാന്ത് ശശി, ശ്രീകാന്ത് ശശി തുടങ്ങിയവർ സംബന്ധിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 11, 2024, 10:56 p.m. | Kumbalangy