NEWS
.
കുമ്പളങ്ങി : സെന്റ്. പീറ്റേഴ്സ് ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു.
കുമ്പളങ്ങി : ഹെഡ്മിസ്ട്രസ് വത്സല ഡിസിൽവയുടെ അധ്യക്ഷതയിൽ വളരെ ആഘോഷമായിട്ടാണ് പരിസ്ഥിതിദിനം ആഘോഷിച്ചത്. സ്ക്കൂൾ അസംബ്ലിയിൽ , കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ കർഷകശ്രീ അവാർഡിന് അർഹനായ മാസ്റ്റർ കിരൺ കൃഷ്ണയെ അനുമോദിക്കുകയും ആ വിദ്യാർത്ഥി കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുകൊണ്ട് , കൺവീനർ കെ.ജെ ജോർജ് പരിസ്ഥിതി സന്ദേശം നൽകുകയും ചെയ്തു. ആനി ജോസഫ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കൂടാതെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ 50 ഓളം വൃക്ഷത്തെകൾ നടുകയുണ്ടായി. ബിൻസി പി വി അധ്യാപിക, സനയ വിദ്യാർത്ഥിനി, അനാമിക പി എസ് വിദ്യാർത്ഥിനി എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ അഭിമന്യുവിനോപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | June 6, 2023, 7:11 p.m. | Kumbalangy