.

കുമ്പളങ്ങി : വിൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

കുമ്പളങ്ങി : സിസ്റ്റർ ആലീസ് ലൂക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെറ്റിൽഡ മൈക്കിൾ തുല്യത പരീക്ഷ വിജയികൾക്ക് അനുമോദനങ്ങൾ രേഖപ്പെടുത്തി. ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, സിസ്റ്റർ സീന വർഗീസ്, ആനി ജോസഫ്, വിൻ കോഡിനേറ്റർ ജയാ ജൂഡ്, ജീവൽസ് എസ് എച്ച് ജി അംഗം ഡെയ്സി, സെൻ്റ്. സാവിയോ എസ് എച്ച് ജി അംഗം ലിൻസി ജസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 9, 2024, 11:56 p.m. | Kumbalangy