.

കുമ്പളങ്ങി : കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്സിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു.

കുമ്പളങ്ങി : ആഘോഷ പരിപാടികൾ സാമൂഹിക പ്രവർത്തകയായ ഡോ. മേരി അനിത ഉദ്ഘാടനം ചെയ്തു. വൈഡ്സ് ഫെഡറേഷൻ പ്രസിഡൻറ് മോളി മൈക്കിൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികൾക്ക് മുന്നോടിയായി സാൻ ജോസ് ദേവാലയ അങ്കണത്തിൽ നിന്നും ആരംഭിച്ച വനിത റാലി കുമ്പളങ്ങി പോലീസ് ഔട്ട് പോസ്റ്റ് എസ് ഐ സത്താർ ഫ്ലാഗ് ഓഫ് ചെയ്തു. സി എസ് എസ് എസ് ഡയറക്ടർ ഫാ. ജയ്ഫിൻ ദാസ് കട്ടികാട്ട് മുഖ്യ പ്രഭാഷണം നടത്തി. സെന്റ്. ജോസഫ് ഇടവക വികാരി ഫാ. ആൻറണി നെടുംപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂസൻ ജോസഫ് വനിതാദിന സന്ദേശം നൽകി. യോഗത്തിൽ ഡോ. മേരി അനിതയെയും സൂസൻ ജോസഫിനെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുധീർ ആശംസകൾ അർപ്പിച്ചു വൈഡ്‌സ് സാൻ ജോസ് പ്രസിഡൻറ് റോസിലി സ്വാഗതവും ചീഫ് ആനിമേറ്റർ ഉദയമ്മ വിനോദ് നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 9, 2024, 12:11 a.m. | Kumbalangy