.

#Local news

വീണ്ടും ഭക്ഷണകിറ്റ് ഒരുക്കി മഹാത്മ കിച്ചൺ

ഫോർട്ട് കൊച്ചി മഹാത്മ കിച്ചണിന്റെ നേതൃത്വത്തിൽ വീണ്ടും ഭക്ഷണകിറ്റ് ഒരുക്കി. ഇത്തവണ കിഡ്‌നി സംബന്ധമായ അസുഖങ്ങളായി ഡയാലിസിസ് ചെയ്തുവരുന്ന ആളുകൾക്കാണ് ഭക്ഷണകിറ്റ്‌ നൽകിയത്. മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ്‌ നേഴ്സ് സിസിലി പോൾ ഭക്ഷകിറ്റ് ഏറ്റുവാങ്ങി. ഇത്തരം ജനോപകാരപ്രധമായ കാര്യങ്ങളുയമായി മഹാത്മ സ്നേഹ കിച്ചൺ ഇനിയുമുണ്ടാകുമെന്ന് സംഘാടകൻ അസീസ് ഇസഹാക്ക് സേട്ട് പങ്കുവച്ചു.

LifeKochi Web Desk | June 29, 2021, 4:59 p.m. | Mattanchery