.

തേക്കിൻകാട് തൃക്കയിൽ മഹാവിഷ്ണു - നരസിംഹമൂർത്തി ക്ഷേത്രകടവ് ശിലാസ്ഥാപന കർമം നിർവഹിച്ചു

എളന്തിക്കര തേക്കിൻകാട് തൃക്കയിൽ മഹാവിഷ്ണു - നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ പുഴയോടുള്ള ഭാഗം കെട്ടി സംരക്ഷിക്കുന്നതിന്റെയും ക്ഷേത്രകടവ് നിർമാണത്തിന്റെയും ശിലാസ്ഥാപന കർമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഈ പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഈ പദ്ധതികൊണ്ട് നടപ്പാകാൻ പോകുന്നതെന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.പി. ജോസ് കൂട്ടിച്ചേർത്തു. പദ്ധതിക്ക് തുടക്കം കുറിക്കാൻ സഹായിച്ച എല്ലാവർക്കും ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്‌ ജയേഷ് കുര്യാപ്പിള്ളി നന്ദി അറിയിച്ചു.

LifeKochi Web Desk | June 28, 2021, 3:17 p.m. | Puthenvelikara