.

മരട് : സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് അടിയന്തര കൗൺസിൽ യോഗം നടന്നു.

മരട് : അടിയന്തര കൗൺസിൽ യോഗം ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിലും, എൽഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിലും അവസാനിച്ചു. മരട് നഗരസഭ അടിയന്തര കൗൺസിൽ കെട്ടിടം നികുതി വർദ്ധനവ് ഒഴിവാക്കുന്നതിന് സംഭവിച്ച ചർച്ച ചെയ്യുകയും, പ്രതിപക്ഷ ഭരണപക്ഷങ്ങളുടെ വാക്കേറ്റത്തെ തുടർന്ന് കൗൺസിൽ യോഗം ചെയർമാൻ പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധ മാർച്ച് നടത്തി. ആൻ്റണി ആശാംപറമ്പിൽ ചെയർമാൻ മരട് നഗരസഭ, സി ആർ ഷാനവാസ് പ്രതിപക്ഷ നേതാവ്, ദിഷാ പ്രതാപൻ പ്രതിപക്ഷ ഉപനേതാവ്, പി ഡി രാജേഷ് ചെയർമാൻ വികസനകാര്യം, റിയാസ് കെ മുഹമ്മദ് കൗൺസിലർ എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | May 11, 2023, 12:20 a.m. | Maradu