.

മരട്: നഗരസഭ എംസിഎഫ് പദ്ധതി ഉദ്ഘാടനം തടസ്സപെട്ടു.

മരട് :നഗരസഭ പ്രദേശത്തെ പ്ലാസ്റ്റിക്കുകൾ കളക്ട് ചെയ്ത് സൂക്ഷിക്കുന്നതിനു വേണ്ടി നിർമ്മിച്ച മെറ്റീരിയൽസ് കളക്ഷൻ ഫെസിലിറ്റി ക്യാബിൻ ഉദ്ഘാടന ചടങ്ങാണ് പ്രതിപക്ഷ സമരത്തിൽ തടസ്സപെട്ടത്., എം സി എഫ് ക്യാബിൻ ഒരാഴ്ച മുമ്പ് നഗരസഭയിലെ വിവിധ വാർഡുകളിൽ നൽകുകയും വാർഡ് കൗൺസിൽമാർ ഉദ്ഘാടനവും നിർവഹിക്കുകയും ചെയ്തു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.തുടർന്ന് നഗരസഭ ചെയർമാൻ ഉദ്ഘാടന കർമ്മം നിർവഹിച്ചതാണ് പ്രതിപക്ഷം പ്രതിഷേധത്താൽ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ എംസിഎഫ് ഉദ്ഘാടന കർമനിർവഹിച്ചു, വൈസ് ചെയർപേഴ്സൺ അധ്യക്ഷ വഹിച്ചു, പ്രതിഷേധ സമരത്തിൽ പ്രതിപക്ഷ നേതാവ് സി ആർ ഷാനവാസ്, പ്രതിപക്ഷ ഉപ നേതാവ് പ്രതാപൻ, സി വി സന്തോഷ്, ഉഷ സഹദേവൻ, ജിജി പ്രേമൻ, ഇ പി ബിന്ദു, ഷീജ സാൻകുമാർ, എ കെ അഫ്സൽ, സി ടി സുരേഷ്, എന്നിവർ പങ്കെടുത്തു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | Jan. 26, 2023, 7:59 p.m. | Maradu