.

മരട് : SSLC, പ്ലസ് 2 ഫുൾ എ പ്ലസ് അവാർഡ് ദാനവും, മഹിള കോൺഗ്രസ് പ്രസിഡണ്ട് ആയി ചുമതലയേറ്റ സുനില സിബിക്ക് സ്വീകരണവും സംഘടിപ്പിച്ചു.

മരട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച, എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് അവാർഡ് ദാനവും, മഹിള കോൺഗ്രസ് പ്രസിഡണ്ട് ആയി ചുമതലയേറ്റ സുനില സിബിക്ക് സ്വീകരണവും, എസ് എൻ പാർക്കിൽ കെ ബാബു M L A ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി. ഇ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, ഡിസിസി ജനറൽ സെക്രട്ടറി ആർ കെ സുരേഷ് ബാബു, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി കളരിക്കൽ, മരട് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി പി ആന്റണി മാസ്റ്റർ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, മുനിസിപ്പാലിറ്റി കൗൺസിലർമാർ, മഹിള കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മരട് നഗര സഭയിലെ 33 ഡിവിഷനിൽ നിന്നും ഫുൾ എ പ്ലസ് വാങ്ങിച്ച വിദ്യാർത്ഥികളെ മണ്ഡലം കമ്മിറ്റി ആദരിച്ചു. ഡിഗ്രിക്ക് റാങ്ക് വാങ്ങിച്ച് രണ്ട് കുട്ടികളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | June 16, 2023, 5:42 p.m. | Maradu