.

മരട് : നഗരസഭയും VPS ലേക് ഷോർ ഹോസ്പിറ്റലും സംയുക്തമായി വേൾഡ് ഹാർട്ട് ഡേ സന്ദേശ റാലി സംഘടിപ്പിച്ചു .

മരട് : നഗരസഭ അങ്കണത്തിൽ നിന്നും തുടങ്ങിയ റാലിയിൽ നഗരസഭ കൗൺസിലർമാർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. എസ് എൻ പാർക്കിൽ വച്ച് നടന്ന പൊതുയോഗം ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. മരട് നഗരസഭ വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ സ്വാഗതവും, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ നന്ദിയും രേഖപ്പെടുത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഡി രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷാജി, മരട് നഗരസഭ കൗൺസിലർ സി വി സന്തോഷ് എന്നിവർ സംസാരിച്ചു, VPS ലേക് ഷോർ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ സിബി ഐസക് ഹാർട്ട് ഡേ സന്ദേശം നൽകി സംസാരിച്ചു. ലോക ഹൃദയ ദിനത്തിൽ പേസ്മേക്കർ സഹായത്തോടുകൂടി ഹൃദയം പ്രവർത്തിക്കുന്ന മരട് നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് രശ്മി സനൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | Sept. 29, 2022, 6:34 p.m. | Maradu