.

മട്ടാഞ്ചേരി : പ്രമുഖ ബ്രാൻഡഡ് വെളിച്ചെണ്ണയായ കേരവിൻ കുടുംബത്തിൽ നിന്നും പുതിയ വെളിച്ചെണ്ണ 'പാചകം' പുറത്തിറങ്ങി.

മട്ടാഞ്ചേരി : ഷാദി മഹൽ ഹാളിൽ വച്ചാണ് പാചകത്തിന്റെ ലോഞ്ചിങ്ങും ഓണസമ്മാന നറുക്കെടുപ്പും നടന്നത്. കലർപ്പില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണയാണ് കേരവിൻ 'പാചക'ത്തിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. പ്രൊഡക്ടിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ എ ആൻസിയ നിർവഹിച്ചു. ചടങ്ങിൽ കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷറഫ്‌ അധ്യക്ഷനായി. കെ. വി. വി. ഇ. എസ് കുമ്പളങ്ങി പ്രസിഡന്റ്‌ കെ. വി. തമ്പി, കെ. വി. വി. ഇ. എസ് പനയപ്പിള്ളി പ്രസിഡന്റ്‌ അഷറഫ് , രാജ്കുമാർ, കേരവിൻ മാനേജിങ് ഡയറക്ടർമാരായ നൗഫൽ, സുധീർ സി. എ എന്നിവർ സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ

LifeKochi Web Desk | Oct. 21, 2022, 12:05 a.m. | Mattanchery