.

മട്ടാഞ്ചേരി : നിർവ്വാണ ആർട്ട് കളക്ടീവ് അവതരിപ്പിക്കുന്ന 10 ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന " Colours without Boundaries " എന്ന ചിത്രപ്രദർശനം ആരംഭിച്ചു.

മട്ടാഞ്ചേരി : പ്രദർശനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഴുത്തുകാരൻ ഡോ. ടി.എസ്. ജോയ്, എം.എച്ച് എം. അഷ്റഫ്. ആന്റണി കുരീത്തറ,കെ എ മനാഫ്, കെ. ബി. ജബ്ബാർ, പ്രതാപൻ ജി. സുബോദ് കുമാർ , ജയേന്ദ്രൻ എന്നിവർ പങ്കെടുത്തു. ശ്രീകാന്ത് നെട്ടൂർ ക്യൂറേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ സുജിത്ത് എബ്രഹാം, സൂരേഷ്അമ്മുബാസ്, നീതു മോഹൻ, ലാലി റോഷൻ, ഡോ. മഞ്ജു വിശ്വഭാരതി, കെ കെ രഘു, സ്വപ്ന സലിം, പ്രണവ് ശ്രീരാഗ് കെ, സ്നേഹ ദേവൻ വി വി, അഞ്ജലി ചന്ദ്രൻ എന്നീ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്നു. വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയിരിക്കുന്ന അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുളളത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയുള്ള പ്രദർശനം 28ന് സമാപിക്കും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 18, 2023, 12:10 a.m. | Mattanchery