.

മട്ടാഞ്ചേരി : ദിശയുടെ 25-ാം വാർഷിക ആഘോഷ പരിപാടികൾ നടന്നു.

മട്ടാഞ്ചേരി : ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 100-ാം വർഷത്തിന്റെ ഭാഗമായി 1998ലാണ് ദിശ എന്ന സ്ഥാപനം ആരംഭിച്ചത്.18 വയസിനു മുകളിലുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള കലാകായിക ബുദ്ധിവികാസങ്ങളുടെ പരിശീലനം ആണ് ഇവിടെ വിദ്യാർത്ഥികൾക്ക് കൊടുക്കുന്നത്. 25-ആം വാർഷിക ആഘോഷ പരിപാടികൾ ചേംബർ ഹാളിൽ വച്ച് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്‌ അരുൺ ഡേവിഡ് മൂക്കൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ. മേരി അനിത, സിസ്റ്റർ ലിസി ചക്കാലക്കൽ എന്നിവർ ഉദ്‌ഘാടനം ചെയ്തു. ചേംബർ സെക്രട്ടറി അനു ജോസഫ് സ്വാഗതം പറഞ്ഞു. ദിശ ഹെഡ് ടീച്ചർ ഡെയ്‌സി വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചേംബർ മുൻ പ്രസിഡന്റ്‌ സണ്ണി എൽ മലയിൽ നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 22, 2023, 1:29 a.m. | Mattanchery