.

മട്ടാഞ്ചേരി : വിദ്യഭ്യാസ ഉപജില്ലാ ഗുസ്തി മത്സരത്തിൽ ഫോർട്ടുകൊച്ചി വെളി എഡ്വേർഡ് മെമ്മോറിയൽ സ്കൂളിന് കിരീടം.

മട്ടാഞ്ചേരി : 17,19 വയസ് എന്നീ വിഭാഗങ്ങളിലും സ്ക്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 17 വയസ് വിഭാഗത്തിൽ പനയപ്പള്ളി എം.എം.ഒ. ഹൈസ്ക്കൂൾ രണ്ടും, തോപ്പുംപടി സെൻറ്. സെബാസ്ററ്യൻസ്‌ സ്ക്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. 19 വയസ് വിഭാഗത്തിൽ ഫോർട്ടുകൊച്ചി സെൻട്രൽ കൽവത്തി ഗവ.സ്ക്കൂൾ രണ്ടും, സെൻ്റ്. സെബാസ്റ്റ്യൻസ് സ്കൂൾ മൂന്നും സ്ഥാനക്കാരായി. പനയപ്പള്ളി എം.എം.ഒ.വി.എച്ച്സ്ക്കൂളിൽ നടന്ന മത്സരം സ്ക്കൂൾ മാനേജർ അബ്ദുൽ സിയാദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ആഫീസർ സുധ എൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകരായ വി എസ് ഷൈൻ, മുഹമ്മദ് അൻവർ പ്രധാന അധ്യാപകൻ എം എം ഒ എച്ച് എസ് എസ്, സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സെക്രട്ടറി എം എം സലിം, ജില്ലാ ഗുസ്തി അസോസിയേഷൻ സെക്രട്ടറി സിബു ചാർലി ,പി.ടി.എ.പ്രസിഡൻ്റ്‌ ടി യു അബൂബക്കർ, എം ആർ രജീഷ്, വി എസ് ഷിഹാബുദ്ധീൻ ,റഹ്ന അബ്ദുല്ല, എ എ സുമയ്യ, ലിജിയ പി ബി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 18, 2023, 11:41 p.m. | Mattanchery