.

മട്ടാഞ്ചേരി : മഹാത്മാ സ്നേഹ കൂട്ടായ്മ റമദാൻ വൃതം ആരംഭിക്കുന്നതിന്റെ ഭാഗമായി ആയിരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി.

മട്ടാഞ്ചേരി : റമദാൻ കാലത്ത് ആവശ്യമായ എല്ലാ വിഭവങ്ങളും ഉൾക്കൊള്ളുന്ന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് KPCC സെക്രട്ടറി തമ്പി സുബ്രഹ്മണ്യത്തിന് കൈമാറി നിർവഹിച്ചു. ചെയർമാൻ ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റഫീക്ക് ഉസ്മാൻ സേഠ്, കെ ബി സലാം, അസീസ് ഇസ്ഹാക്ക് സേഠ്, ഷീജ സുധീർ, ഇ എ ഹാരിസ്, ബീന ആന്റണി, എൻ എം ജാസ്മിൻ, ഷഹീദ സൈദ്, മൺസൂർ അലി, മുജീബ് കൊച്ചങ്ങാടി, സൈനു ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 11, 2024, 11:04 p.m. | Mattanchery