.

മട്ടാഞ്ചേരി: പനയപ്പള്ളി MMOH സ്കൂളിലെ പ്ലസ് വൺ, പ്ലസ്സ് ടൂ വിദ്യാർഥികൾ മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശനവും അസിസ്റ്റൻറ് കമ്മീഷണർ പി.ജി. രവീന്ദ്രനാഥുമായി കുടിക്കാഴ്ച്ചയും നടത്തി.

മട്ടാഞ്ചേരി: ലഹരിയും, മൊബൈലും, യാത്രാപ്രശ്നങ്ങളും ,ലഹരി മുക്തിയുമടങ്ങുന്ന ചോദ്യങ്ങളുമായെത്തിയ വിദ്യാർത്ഥികൾക്ക് അസിസ്റ്റൻറ് കമ്മീഷണർ ധൈര്യവും ആശ്വാസവും പകർന്നത് പോലീസ് വിദ്യാർത്ഥി കൂടിക്കാഴ്ചയെ ശ്രദ്ധേയമാക്കി. പനയപ്പള്ളി MMOH സ്കൂളിലെ പ്ലസ് വൺ , പ്ലസ്സ് ടൂ വിദ്യാർത്ഥികളാണ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശനവും കുടിക്കാഴ്ച്ചയും നടത്തിയത്. പത്ത് പെൺകുട്ടികളും ,14 ആൺകുട്ടികളും ഏഴ് അദ്ധ്യാപകരുമാണ് പോലീസ് വിദ്യാർത്ഥി കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ലഹരിയെ കൂറിച്ചുള്ള ആശങ്കയാണ് ഏറെ കുട്ടികളും പ്രകടമാക്കിയത്. മൊബൈൽ ഫോൺ ശല്യം നടത്തുന്നവരെയും, പീഡനക്കാരെയും , ലഹരി ആശങ്കയെയും എങ്ങനെ ഫലപ്രദമായി നേരിടാമെന്ന് അസിസ്റ്റൻറ് കമ്മീഷണർ പി.ജി. രവീന്ദ്രനാഥ് മറുപടി നല്കി. തുടർന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തനം, രീതികൾ തുടങ്ങിയവയും വിദ്യാർത്ഥികൾ കണ്ടു മനസ്സിലാക്കി.MMOHS(വി.എച്ച്.എസ്.) മാനേജർ അബ്ദുൾ സിയാദ്, പ്രിൻസിപ്പൾ ഇ ഫാസിൽ, ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ വി എ ഷൈൻ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 21, 2022, 10:44 p.m. | Mattanchery