.

മട്ടാഞ്ചേരി: ഹാജീസ ഹാജി മൂസ മെമ്മോറിയൽ സ്ക്കൂളിൽ നടന്ന ബഷീർ അനുസ്മരണത്തിൽ 20 വിദ്യാർത്ഥികൾ സാഹിത്യ സ്മരണകൾ ഉയർത്തി കഥാപാത്രങ്ങളായി.

മട്ടാഞ്ചേരി: വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികളിലെ കഥാപാത്രങ്ങളായി കുരുന്നുകൾ വേഷമിട്ടു. പാത്തുമ്മയും, ഒറ്റ കണ്ണൻ പോക്കറും, ആനവാരി രാമൻ നായരും, പൊൻകുരിശ്തോമയും, നാരായണിയും, സാറാമ്മയുമായി കുട്ടികൾ വേദിയിലെത്തിയപ്പോൾ അത് ബഷീർ കഥകളുടെ പുനരാഖ്യാനമായി മാറി . മട്ടാഞ്ചേരി ഹാജീസ ഹാജി മൂസ മെമ്മോറിയൽ സ്ക്കൂളിൽ നടന്ന ബഷീർ അനുസ്മരണത്തിലാണ് 20 വിദ്യാർത്ഥികൾ സാഹിത്യ സ്മരണകൾ ഉയർത്തി കഥാപാത്രങ്ങളായി മാറിയത്. അനുസ്മരണ യോഗം എഴുത്തുകാരൻ എം.എം.സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.ബി.അഷറഫ് അധ്യക്ഷത വഹിച്ചു . പ്രധാന അധ്യാപകൻ ജോളി ഭാസ്ക്കർ, എൽ.പി വിഭാഗം പ്രധാന അദ്ധ്യാപിക അഞ്ചം ഭായി, മറ്റ് അധ്യാപകരായ സിന്ധു, അബ്ദുൽ ഗനി സ്വലാഹി, ജമീല ,തഹ്സിൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 6, 2022, 12:21 a.m. | Mattanchery