.

#Local news

ഫോൺ ചലഞ്ചിലേയ്ക്ക് മൊബൈൽ ഫോണുകൾ കൈമാറി

ടി.ജെ.വിനോദ് എംഎൽഎ യുടെ മൊബൈൽ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് വിദ്യാർഥികൾക്ക് നൽകുവാനായി ബേക്കേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി പത്ത് ടാബുകൾ എംഎൽഎയ്ക്ക് കൈമാറി. ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എൻ.നൗഷാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജില്ലാ ജനറൽ സെക്രട്ടറി വി.പി.അബ്ദുൾ സലീം എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | June 29, 2021, 7:15 p.m. | Pachalam