.

#Local news

സമ്പൂർണ്ണ വാക്‌സിനേഷൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മുളന്തുരുത്തി പഞ്ചായത്ത്

60 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ എത്തിക്കുന്നതിനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മുളന്തുരുത്തി പഞ്ചായത്ത്. വരുന്ന 2 ദിവസത്തിനുള്ളിൽ 60 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ ഏട്ടത്തിക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് ആരംഭിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു പി. നായർ, പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ, മെമ്പർ രതീഷ് കെ. ദിവാകരൻ, മെഡിക്കൽ ഓഫീസർ ഡോ. പി.എസ്‌. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

LifeKochi Web Desk | July 1, 2021, 3:56 p.m. | Mulanthuruthy