.

മുളന്തുരുത്തി : പ്രവർത്തനമികവിൽ തുരുത്തിക്കര ആയുർവേദ ഡിസ്‌പെൻസറി

മുളന്തുരുത്തി : ആതുരസേവന രംഗത്ത് വ്യത്യസ്തവും നൂതനങ്ങളുമായ വിവിധ പദ്ധതികളുമായി മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച് മാതൃക ആവുകയാണ് തുരുത്തിക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറി. രോഗികൾക്കു മികച്ച ചികിത്സ സൗകര്യം ഒരുക്കുന്നതിനായി പഞ്ചകർമ, കരുതൽ, വായോരക്ഷ, യോഗ, അരുണിമ എന്നീ പദ്ധതികളിലൂടെ വിവിധ സ്പെഷ്യലിറ്റി ചികിത്സകൾ ആണ് മെഡിക്കൽ ഓഫീസർ ഡോ. ദിജി ടി ഡി യുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. ആയുർവേദ ഡിസ്‌പെൻസറിയിൽ വരുന്ന രോഗികൾക്കുള്ള നൽകുന്ന നൂതന പദ്ധതിയായ പഞ്ചകർമ ചികിത്സാ പദ്ധതിയിൽ നിരവധി ജനങ്ങൾ ആണ് ചികിത്സ തേടുന്നത്. പക്ഷാഘാതം , കിടപ്പ് രോഗികൾ ഉൾപ്പെടെ ഉള്ളവർക്കു ഏറെ സഹായകമാണ് ഈ ചികിത്സ. വയോജനങ്ങളുടെ വിഷാദം, ഉറക്കക്കുറവ് മുതലായ മാനസിക പ്രശ്നങ്ങൾക്കു മനോരോഗ സ്പെഷ്യലിസ്റ് ഡോക്ടറുടെ നേതൃത്വത്തിൽ നടന്നു വരുന്ന കരുതൽ പദ്ധതി വളരെ മികച്ചതാണ്. മനോരോഗ വിദഗ്ദയായ ഡോക്ടറുടെ സേവനം ഇതിനായി എല്ലാ ശനിയാഴ്ച കളിലും സ്ഥാപനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡൊ. ദിജി റ്റി. ഡി. മെഡിക്കൽ ഓഫീസർ, ഡോ ലക്ഷ്മി ലാൽ സ്പെഷ്യലിസ്റ് മെഡിക്കൽ ഓഫീസർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | March 25, 2023, 5:52 p.m. | Mulanthuruthy