.

മുളന്തുരുത്തി : കണയന്നൂർ കാർഷിക വികസന ബാങ്കിൽ പരിസ്ഥിതി ദിനത്തിൽ നെറ്റ് സീറോ എമിഷൻ പദ്ധതിക്ക് തുടക്കമായി.

മുളന്തുരുത്തി : കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സംസ്ഥാന സഹകരണ വകുപ്പ് ആരംഭിക്കുന്ന "നെറ്റ് സീറോ എമിഷൻ പദ്ധതി" കണയന്നൂർ കാർഷിക വികസന ബാങ്കിൽ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. കാർബൺ ഡയോക്സൈഡ്, മീഥൈൽ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തവണ പരിസ്ഥിതിദിന വിഷയമായി എടുത്തിട്ടുള്ളത് "പ്ലാസ്റ്റിക് മലിനീകരണവും പരിഹാരങ്ങളും" ആണ്. കണയന്നൂർ താലൂക്ക്‌ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ മുളന്തുരുത്തി ബ്രാഞ്ചിൽ എത്തിയ എല്ലാ സഹകാരികൾക്കും സ്ട്രോബറി പഴത്തിന്റെ രൂപത്തിലുള്ള തുണി സഞ്ചി സൗജന്യമായി നൽകി. ബാങ്ക് J L G വായ്പ കൊടുത്ത് തുരുത്തിക്കര സയൻസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത ഭവനം പദ്ധതിയുടെ ഭാഗമായി പഴയ തുണികൾ ഉപയോഗിച്ച് തുരുത്തിക്കര സയൻസ് സെന്റർ ഉൽപാദിപ്പിക്കുന്ന തുണിസഞ്ചിയാണ് സ്ട്രോബറി പഴത്തിന്റെ രൂപത്തിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണി സഞ്ചി ആയി ലഭ്യമാക്കുന്നത്. ബാങ്കിൽ നടന്ന ചടങ്ങിൽ പ്രമുഖ സഹകാരി പി എൻ രാമകൃഷ്ണൻ പാറേപറമ്പിലിന് തുണിസഞ്ചി നൽകി ബാങ്ക് പ്രസിഡന്റ് സി കെ റെജി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എൻ സോമരാജൻ അധ്യക്ഷത വഹിച്ചു.ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ സി ജെ ജോയി, സുൽഫി പി ഇസ്ഡ്, കെ എ ചന്ദ്രൻ, വി കെ പുരുഷോത്തമൻ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സിജു പി എസ്, ബ്രാഞ്ച് മാനേജർ ആദർശ് എം.സുരേഷ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ.

LifeKochi Web Desk | June 5, 2023, 7:42 p.m. | Mulanthuruthy