.

മുളവുകാട് : പൊന്നാരിമംഗലത്തെ സെന്റ്. മേരീസ് എൽ പി സ്കൂളിന്റെയും, സെൻറ്. ജോസഫ് യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രവേശനോത്സവം വൈപ്പിൻ M L A കെ എൽ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മുളവുകാട് : ഷിബു കടമക്കുടി നിറം പകർന്ന സ്കൂളുകളുടെ വർണച്ചുവരുകൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി എസ് അക്ബർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിവേക് ഹരിദാസ്, ഫാ. സുനിൽ മുടവശ്ശേരി സ്കൂൾ അസിസ്റ്റൻറ് മാനേജർ, നിക്കോളാസ് ഡിക്കോത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ്‌ കമ്മിറ്റി ചെയർമാൻ, ഷെൽസൺ ആൽബർട്ട് പ്രസിഡൻ്റ് പി.ടി.എ, ലെക്സി ഫ്രാൻസിസ് മെമ്പർ വാർഡ് 6 , അനില ട്രീസ അധ്യാപിക സെൻ്റ്. പോൾസ് കോളേജ് കളമശ്ശേരി, രമ്യ അധ്യാപിക എന്നിവർ സംസാരിച്ചു. സെൻറ്. പോൾസ് കോളേജ് കളമശ്ശേരിയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ കുട്ടികൾ വില്യം ഷേക്സ്പിയറിന്റെ എ മിഡ് സമ്മർ നൈറ്റ്സ് ഡ്രീം എന്ന നാടകത്തിന് ആവിഷ്കാരമേകി. കൂടുതൽ വിവരങ്ങൾ ജുഡ് സി വർഗ്ഗീസ് പ്രധാനധ്യാപകൻ സെൻ്റ്, ജോസഫ് യു.പി. സ്കൂൾ, അധ്യാപകൻ ജോസഫ് സുജിത് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 2, 2023, 11:42 p.m. | Mulavukadu