.

മുവാറ്റുപുഴ : ആവോലിയിൽ ജില്ലാ പഞ്ചായത്ത് ഓപ്പൺ ജിം തുറന്നു.

മൂവാറ്റുപുഴ : ഗ്രാമീണ മേഘലയിൽ ആരോഗ്യ പരിപാലനത്തിനായി ഓപ്പൺ ജിമ്മുകളും അനുബന്ധ സൗകര്യങ്ങളും കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ആവോലി ഡിവിഷൻ മെമ്പറുമായ ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആവോലി പഞ്ചായത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വാർഡിലെ ആനിക്കാട് ചിറക്ക് സമീപത്താണ് ഓപ്പൺ ജിം സ്ഥാപിച്ചിട്ടുള്ളത്.ചുറ്റും വാക്ക് വേ യോടുകൂടിയ നാലേക്കറോളം വരുന്ന ചിറക്ക് സമീപത്താണ് ജിം ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോർജ് തെക്കുംപുറം സ്വാഗതം പറഞ്ഞു. സ്‌റ്റാഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആൻസമ്മ വിൻസൻ്റ്, ബിന്ദു ജോർജ് പഞ്ചായത്ത് അംഗങ്ങളായ അഷറഫ് മൊയ്തീൻ, ബിജു മുള്ളൻകുഴി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 11, 2024, 10:59 p.m. | Muvattupuzha