.

മൂവാറ്റുപുഴ :എൻ എസ് എസ് താലൂക്ക് യൂണിയൻ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നടത്തി

മൂവാറ്റുപുഴ:-മൂവാറ്റുപുഴ എൻ എസ് എസ് താലൂക്ക് യൂണിയൻ വിദ്യാഭ്യാസ ധനസഹായവിതരണം നടത്തി. മൂവാറ്റുപുഴ എൻ എസ് എസ് ഹൈസ്കൂളിൽ വെച്ച് നടന്ന വിതരണയോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ കെ ദിലീപ്കുമാർ ആദ്യക്ഷതവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ആർ ശ്യാംദാസ് യോഗം ഉത്ഘാടനം ചെയ്തു. ശ്രീധരീയം വൈസ് ചെയർമാൻ ഹരി.എൻ. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ ബി ജയചന്ദ്രൻ, പ്രതിനിധിസഭാഗം എൻ സുധീഷ്, എച്ച് ആർ ഫാക്കൽറ്റി എൻ സി വിജയകുമാർ,യൂണിയൻ കമ്മറ്റി അംഗങ്ങൾ, വനിതാ യൂണിയൻ പ്രസിഡന്റ്‌ ജയാ സോമൻ, സെക്രട്ടറി രാജി രാജഗോപാൽ എന്നിവർ സംസാരിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 23, 2023, 3:35 p.m. | Muvattupuzha