.

മൂവാറ്റുപുഴ : താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ 109-ാമത് പതാകദിനം ആചരിച്ചു.

മൂവാറ്റുപുഴ : മന്നത്താചാര്യന്റെ ഛായാ ചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം യൂണിയൻ പ്രസിഡന്റ് ആർ ശ്യാംദാസ് യൂണിയൻ അങ്കണത്തിൽ പുതുതായി നിർമ്മിച്ച കൊടിമരത്തിൽ പതാക ഉയർത്തുകയും, നായർ സർവ്വിസ് സ്സൊസൈറ്റി രൂപീകരണ വേളയിൽ മന്നത്താചാര്യനും അദ്ദേഹത്തിന്റെ സമശീർഷരായ 13 നായർ യുവാക്കളും ചേർന്ന് എടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു. ചടങ്ങിന് യൂണിയൻ വൈസ് പ്രസിഡന്റ് കെ കെ ദിലീപ് കുമാർ, യൂണിയൻ സെക്രട്ടറി എം സി ശ്രീകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡി ഹരിദാസ്, വനിതാ യൂണിയൻ പ്രസിഡന്റ് ജയ സോമൻ, സെക്രട്ടറി രാജി രാജഗോപാൽ, യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ ബി വിജയകുമാർ, എൻ പി ജയൻ, എം കെ രവീന്ദ്രൻ, ഇ ജി രാമചന്ദ്രൻ, വി എൻ സുരേഷ് കുമാർ, നാരായണ മേനോൻ, എം പി പ്രഭാകരൻ, എം കെ ശശികുമാർ, എൻ സി വിജയകുമാർ, ശൈലജ ബി നായർ, നിർമ്മല ആനന്ദ്, കെ പുഷ്പകുമാരി വിവിധ കരയോഗ വനിതാ സമാജ ഭാരവാഹികൾ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ കീഴിലുള്ള 59 കരയോഗങ്ങളിലും പതാക ഉയർത്തുകയും പ്രതിജ്ഞ ചെല്ലുകയും, ക്ഷേത്രങ്ങളിൽ വഴിപാട് നടത്തുകയും മധുരപലഹാര വിതരണം നടത്തുകയും ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 1, 2023, 7:16 p.m. | Muvattupuzha