.

#kochi news

ഓൺലൈൻ പഠനത്തിന് നവജീവന്റെ കൈത്താങ്ങ്...

നവജീവൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. എംഎൽഎ കെ.ജെ. മാക്സി പരിപാടി ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി പനക്കൽ, നവജീവൻ പ്രേഷിത സംഘം കോഡിനേറ്റർ ജോൺസൺ വള്ളനാട്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾക്ക് നവജീവന്റെ സഹകരണം ഉണ്ടാകുമെന്ന് പ്രസിഡൻ്റ് മേരി റേച്ചൽ പങ്കുവച്ചു.

LifeKochi Web Desk | June 30, 2021, 7:38 p.m. | Kumbalangy