.

നോർത്ത് പറവൂർ :ദീപം കുടുംബശ്രീ അയൽക്കൂട്ട സംഗമം നടന്നു.

നോർത്ത് പറവൂർ. പറവൂർ നഗരസഭ മൂന്നാം വാർഡിലെ കുടുബശ്രീകൾ അയൽ കൂട്ട സംഗമവും വിളംബര ജാഥയും നടത്തി. വിളംബര ജാഥയിൽ ദീപം, നൻമ , അനുഗ്രഹ , സഹയാത്രിക എന്നീ കുടുബശ്രീകൾ പങ്കെടുത്തു. ദീപം കുടുംബശ്രീയുടെ അയൽക്കൂട്ട സംഗമം നഗരസഭ കൗൺസിലർ എം.കെ. ബാനർജി നിർവ്വഹിച്ചു. പ്രസിഡന്റ് ചിന്നമ്മ മാത്യു അദ്ധ്യക്ഷയായി. ആശാവർക്കർ മിനി ഷിബു , ദീപം സെക്രട്ടറി ജാൻസി ജോയി, ടിൻസി ജോസ്, മേരി തോമസ്, സബേത്ത് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. എം.ഇ.എസ് അബിളി ബാബു വിളംബര ജാഥക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നും നടത്തി.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Jan. 26, 2023, 9:09 p.m. | Paravoor North