.

നോർത്ത് പറവൂർ : കോട്ടയിൽ കോവിലകം ക്ഷീര സംഘത്തിനെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ഭരണസമിതി

നോർത്ത് പറവൂർ : ചേന്ദമംഗലം കോട്ടയിൽ കോവിലകം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ സാങ്കേതിക സഹായത്താലും നിർദ്ദേശത്തിലും കുടംബശ്രീ വനിതകൾ HDFC ബാങ്കിന്റെ സമഗ്ര ഗ്രാമ വികസന പരിവർത്തൻ പദ്ധതി പ്രകാരം, എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആവശ്യമായ യന്ത്ര സാമഗ്രികൾ നൽകി പ്രവൃത്തിക്കുന്ന കോവിലകം ഫീഡ്സ് കാലിത്തീറ്റ കമ്പനിയുമായി ബന്ധപ്പെടുത്തി ചില തൽപ്പരകക്ഷികൾ വ്യാജ പരാതികൾ അയച്ചും പോസ്റ്ററുകൾ പതിച്ചും പ്രവർത്തിക്കുന്നതിനെതിരെ സംഘം ഭരണസമിതി വിശദീകരണം നൽകി. ഗുണമേന്മ ഉറപ്പാക്കി വിലക്കുറവിലുമാണ് കോവിലകം ഫീഡ്സ് ക്ഷീര കർഷകർക്കു വിതരണം നടത്തുന്നതെന്ന് സംഘം പ്രസിഡന്റ് സി.ആർ ശശി, എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ കോർഡിനേറ്റർ എം.പി. ഷാജൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | March 25, 2023, 7:50 p.m. | Paravoor North