.

നോർത്ത് പറവൂർ :റിപ്പബ്ലിക്ക് ദിനാഘോഷവും, പുസ്തക പ്രകാശനവും..

നോർത്ത് പറവൂർ - പറവൂർ സെന്റ് ജെർമ്മയിൻസ് സിയോൺ എൽ.പി.സ്ക്കൂളിൽ റിപ്പബ്ലിക്കാഘോഷങ്ങളും, കച്ചേരിപ്പടി സെന്റ് ജെർമ്മയിൽസ് പള്ളി വികാരിയും എഴുത്തുകാരനുമായ ഫാ. പിറ്റർ കോയിക്കര രചിച്ച വടക്കൻ പറവൂരിലെ സ്വാതന്ത്ര്യ സമര നേതാക്കൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും മുൻ മന്ത്രി എസ്. ശർമ്മ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.എസ് അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. മുൻ എം.പി കെ.പി ധനപാലൻ, കൗൺസിലർ ഗീത ബാബു, പി.ടി.എ. പ്രസിഡന്റ് ആൻസൺ തോമസ്, സാഹിത്യകാരൻ പറവൂർ ബാബു, ഹെഡ്മിസ്ട്രസ് സി.സി. സോളി, എന്നിവർ സംസാരിച്ചു. പുസ്തകത്തെകുറിച്ച് ഫാ. പീറ്റർ കോയിക്കര ലൈഫ് കൊച്ചിയോട് വിശദീകരിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Jan. 26, 2023, 7:52 p.m. | Paravoor North