.

നോർത്ത് പറവൂർ : ഉച്ച ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകർ പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി.

നോർത്ത് പറവൂർ : വിദ്യാലയങ്ങളിൽ ഉച്ച ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രഥമ അധ്യാപകർക്ക് നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കുടിശിക തുകകൾ എത്രയും വേഗം വിതരണം നടത്തണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രധാന അധ്യാപകർ പറവൂരിൽ പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി. തുടർന്ന് പറവൂർ എ.ഇ.ഒ സി.എസ്.ജയദേവന് നിവേദനം നൽകുകയും ചെയ്തു. എച്ച്.എം. കൺവീനർ കെ.ആർ.ബിനു ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകരായ കെ.ബി സാബു , സി.കെ ബിജു, കെ.ജെ നീന , എ.ആർ ജ്യോതി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Sept. 8, 2023, 7:21 p.m. | Paravoor North