.

നോർത്ത് പറവൂർ : സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക ലിസ്സമ്മ ടീച്ചർക്ക് യാത്രയയപ്പ് നൽകി.

നോർത്ത് പറവൂർ: 27 വർഷം അദ്ധ്യാപികയായും സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ 5 വർഷം പ്രധാനാദ്ധ്യാപികയായും സേവനം ചെയ്ത് റിട്ടയർ ചെയ്യുന്ന ലിസ്സമ്മ ജോസഫ് ടീച്ചർക്ക് പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ വച്ച് സമുചിതമായ യാത്രയയപ്പ് നൽകി. പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ , നഗരസഭ ചെയർ പേഴ്സൻ പ്രഭാവതി ടീച്ചർ, സ്കൂൾ മാനേജർ മോൺ. ഡോ. ആന്റണി പെരുമായൻ, എ.ഇ.ഒ കെ.എൻ. ലത, വാർഡ് കൗൺസിലർ എം.കെ ബാനർജി, ഫാ. ബിനീഷ് പൂണോലി, പി.ടി.എ. പ്രസിഡന്റ് അജിതാഘോഷ്, മാനേജ്മെന്റ് ട്രസ്റ്റിമാരായ ഡെയ്സൻ ആനത്താഴത്ത്, പൗലോസ് വടക്കുംഞ്ചേരി, ബിന്ദു ടീച്ചർ, ന്യൂമാൻ ജോർജ് , ജാസ്മിൻ ടീച്ചർ, സാബു സിറിയക്ക് , ബിന്ദു ജോസഫ് , മരിയ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 28, 2022, 7:50 p.m. | Paravoor North