.

നോർത്ത് പറവൂർ : റിപ്പബ്ലിക് ദിനാഘോഷം വർണ്ണശഭളമായ ഘോഷയാത്രയോടെ പറവൂരിൽ നടന്നു.

നോർത്ത് പറവൂർ - ഭാരതത്തിന്റെ റിപ്പബ്ലിക്ക് ദിനം വടക്കൻ പറവൂരിൽ വർണശഭളമായ ഘോഷയാത്രയോടെ നടന്നു. പറവൂർ കോടതി മൈതാനിയിൽ വച്ച് അഡീഷണൽ ഡിസ്ട്രിക്ക് സെക്ഷൻസ് ജഡ്ജ് ആർ.ടി പ്രകാശ് ദേശീയ പതാക ഉയർത്തി. പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശൻ , നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ.രാജു , തഹസിൽദാർ കെ.എൻ അംബിക, നഗരസഭ കൗൺസിലർമാരായ ടി.വി. നിധിൻ , സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ , അനു വട്ടത്തറ, ബീന ശശിധരൻ ,കെ.ജെ. ഷൈൻ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ , സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ പ്രമുഖർ , അധ്യാപകർ, പോലീസ്, എക്‌സൈസ്, വിദ്ധ്യാർത്ഥികൾ പങ്കെടുത്തു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Jan. 26, 2023, 7:53 p.m. | Paravoor North