.

നോർത്ത് പറവൂർ :സെന്റ് അലോഷ്യസ് സ്കൂൾ വാർഷികവും യാത്രയയപ്പും.

നോർത്ത് പറവൂർ. സെന്റ് അലോഷ്യസ് ഹൈസ്കൂളിന്റെ 108 -ാമത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന എം.എ ബിന്ദു, സ്റ്റെല്ല വർഗീസ്, ബിൻസി മൂലൻ, പി.ടി. ജാസ്മി, സിസ്റ്റർ ലിന്റ റോസ് , ജാൻസി ജോർജ്ജ് എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. പറവൂർ നഗരസഭ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. മാനേജർ ഡോ.ജോസ് പുതിയേടത്ത് അദ്ധ്യക്ഷനായി. കോർപ്റേറ്റ് മാനേജർ ഫാ.തോമസ് നങ്ങേലിമാലിൽ, വാർഡ് കൗൺസിലർ എം.കെ ബാനർജി, പി.ടി.എ പ്രസിഡന്റ് മുനീറ മുഹന്മദ് അഷറഫ്, മാതൃസംഗമം ചെയർപേഴ്സൺ മഞ്ജുള വിജേഷ്, കോട്ടക്കാവ് പള്ളി ട്രസ്റ്റി പൗലോസ് വടക്കുംഞ്ചേരി, സ്കൂൾ ലീഡർ അദ്വൈത കെ.വിജേഷ്, ഹെഡ്മാസ്റ്റർ ജോജോ തോമസ്, സെക്രട്ടറി ജിൻസി ജോർജ്ജ്, പി.എ റോസ്മി, പി.ആർ സുനിൽ എന്നിവർ സംസാരിച്ചു. സമ്മാനദാനവും, കലാപരിപാടികളും നടന്നു.വാർത്തയുമായ് ലൈഫ് കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Jan. 24, 2023, 7:59 p.m. | Paravoor North