.

നോർത്ത് പറവൂർ : പറവൂർ ഉപജില്ലാ സ്കൂൾ പ്രവേശനോത്സവവും , പറവൂർ ഗവ: ബോയ്സിൽ പെൺകുട്ടികളുടെ പ്രവേശനവും നടന്നു.

നോർത്ത് പറവൂർ : പറവൂർ വിദ്യാഭ്യാസ ഉപജില്ലാ തലത്തിലുള്ള സ്കൂൾ പ്രവേശനോത്സവവും. 60 വർഷങ്ങൾക്കു ശേഷം ഗവ: ബോയ്സ് ഹൈസ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുകയും അവരെ സ്വീകരിക്കുന്ന ആഘോഷ പൂർവ്വമായ പരിപാടികൾ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉൽഘാടനം ചെയ്തു മുൻ മന്ത്രി എസ് ശർമ്മ അദ്ധ്യക്ഷനായി. പൂർവ്വ വിദ്യാർത്ഥിനിയും മുൻ എം.പി യുമായ പ്രൊഫ: സാവിത്രി ലക്ഷ്മണൻ, നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു , പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ , വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൻ കെ.ജെ. ഷൈൻ, വാർഡ് കൗൺസിലർ ഇ.ജി.ശശി, മുൻ എ.ഇ.ഒ കെ.എൻ. ലത, എൻ.എം.പിയേഴ്സൻ , രമേഷ് ഡി. കുറുപ്പ്, പി.ടി.എ.പ്രസിഡന്റ് ജാസ്മിൻ കരീം, പി.എസ്.എം അഷറഫ്, പ്രിൻസിപ്പൽ കെ.ആർ ഗിരിജ, പ്രധാന അദ്ധ്യാപിക എ.എസ്. സിനി, ബി.പി.സി.എ.എ.അജയൻ എന്നിവർ സംസാരിച്ചു. പ്രവേശനം ലഭിച്ച പെൺകുട്ടികളെ വാദ്യമേളങ്ങളോടെ സ്കൂളിലേക്ക് മെമന്റോ നൽകി സ്വീകരിച്ചു. സ്നേഹ വിരുന്നോടെ ചടങ്ങുകൾക്ക് അവസാനമായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 1, 2022, 7:15 p.m. | Paravoor North