.

നോർത്ത് പറവൂർ : തുരുത്തൂർ സെന്റ്. തോമസ് UP സ്കൂളിലെ പുതിയ സ്കൗട്ട് ആൻഡ് ഗൈഡുകളുടെ ചിഹ്നദാന ചടങ്ങ് നടത്തി.

നോർത്ത് പറവൂർ : മാർച്ച് 25 ന് സ്കൂളിൽ സംഘടിപ്പിച്ച ചിഹ്നദാന ചടങ്ങിൽ 19 സ്കൗട്ട്കളും 8 ഗൈഡ്കളും ചിഹ്നങ്ങൾ സ്വീകരിച്ചു. സ്കൗട്ട് മാസ്റ്റർമാരായ ടോമി ആന്റണി, ഷൈൻ ഷാലറ്റ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സ്കൂൾ പ്രധാനധ്യാപിക ട്രീസ ജേർളി, അധ്യാപകരായ റാണി ടോമി , ട്രീസ മഞ്ജു. ഡെന്നി TD , നിമ്ന ഫ്രാൻസ് , ഷിമ മാനുവൽ , പ്രിൻസി P P, ഹിമ മൈക്കിൾ , ജിന്നി VJ, റിഥു കാർമൽ എന്നിവർ പരിപാടികളിൽ നേതൃത്വം നൽകി. ചടങ്ങിനു ശേഷം അനുമോദന സമ്മേളനവും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. ഗൈഡ് ലീഡർ ആൻസലീന ആൻസൺ ലൈഫ്കൊച്ചിയുമായി സന്തോഷം പങ്കു വച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | March 25, 2023, 5:23 p.m. | Paravoor North