.

ഓൺലൈൻ കൗൺസിൽ മീറ്റിംഗ്; പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ

മരട് നഗരസഭയിൽ ഓൺലൈൻ കൗൺസിൽ മീറ്റിങ് നടത്തുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ നഗരസഭ സെക്രട്ടറിയെ ഘരാവോ ചെയ്തു. 100 പേരിൽ കൂടുതൽ ആളുകൾക്ക് മീറ്റിംഗ് കൂടുന്നതിനുള്ള സൗകര്യം നഗരസഭയിൽ ഉള്ളപ്പോൾ ഓൺലൈൻ മീറ്റിംഗ് നടത്തുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രവർത്തനങ്ങൾ നടത്തിയതെന്ന് നഗരസഭ പ്രതിപക്ഷ സി.ആർ. ഷാനവാസ് ആരോപിച്ചു. മരട് പ്രദേശത്ത് കോവിഡ് കണക്കുകൾ കൂടുന്നതിനാലാണ് ഓൺലൈൻ കൗൺസിൽ മീറ്റിംഗ് നടത്തുന്നതെന്ന് ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പ്രതികരിച്ചു.

LifeKochi Web Desk | June 29, 2021, 2:09 p.m. | Maradu