.

പച്ചാളം : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി KVVES എറണാകുളം സിറ്റി നോർത്ത് യൂണിറ്റ് ഓഫീസങ്കണത്തിൽ വെച്ച് യൂണിറ്റ് പ്രസിഡണ്ട് തദേവൂസ് വൃക്ഷ തൈ വിതരണം ഉദ്‌ഘാടനം ചെയ്തു.

പച്ചാളം : യൂണിറ്റ് യൂത്ത് വിംഗ്, വനിത വിംഗിന്റെ നേതൃത്വത്തിൽ നടത്തിയ വൃക്ഷ തൈ വിതരണത്തിൽ യൂത്ത് വിംഗ് പ്രസിഡണ്ട് അഭിലാഷ് എൻ എ സ്വാഗതം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് ജോളി, വൈസ് പ്രസിഡണ്ട് നൗഷാദ്, പൊറിഞ്ചു ജേർജ്, ജോ.സെക്രട്ടറി സത്താർ എം , യൂത്ത് വിംഗ് ജനറൽ സെക്രടറി ജോജി, ട്രഷറർ സിബി സക്കറിയ, വനിത വിംഗ് ജനറൽ സെക്രട്ടറി അനു ശുക്ല എന്നിവർ പങ്കെടുത്ത യോഗത്തിൽ വനിതാ വിംഗ് പ്രസിഡണ്ട് റഷീദ ഹംസ നന്ദി പറഞ്ഞു. തുടർന്ന് എസ് ആർ എം റോഡിൽ മാടവനത്താഴത്ത് പ്രവർത്തിക്കുന്ന 96ാം നമ്പർ അങ്കണവാടിയിലെ വൃക്ഷ തൈ നടീൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് പൊറിഞ്ചു ജോർജും, വനിത വിംഗ് ജനറൽ സെക്രറി അനു ശുക്ലയും കൂടി നിർവ്വഹിച്ചു. വൃക്ഷ തൈ വിതരണം യൂണിറ്റ് വനിത വിംഗ് പ്രസിഡണ്ട് റഷീദ ഹംസയും നിർവ്വഹിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 6, 2023, 11:24 p.m. | Pachalam