.

പച്ചാളം : കോർപ്പറേഷൻ 73-ാം ഡിവിഷന്റെ ഓണാഘോഷം പൊറ്റക്കുഴി റോഡിലുള്ള പി ജെ ആന്റണി സാംസ്കാരിക കേന്ദ്രത്തിൽ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ജയകുമാർ ഉദ്ഘാടനം ചെയ്തു..

പച്ചാളം : 73-ാം ഡിവിഷൻ കൗൺസിലർ മിനി വിവേര അധ്യക്ഷത വഹിച്ചു. കെ. എം. ആർ ഗുരു മുഖ്യ അതിഥി ആയിരുന്നു. 31-ാം ഡിവിഷൻ കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ, മുൻ വൈസ് ചാൻസിലർ ഡോ. എംസി ദിലീപ് കുമാർ. ലയൺസ് ക്ലബ്ബ് പ്രസിഡൻറ് സോമനാഥൻ,  ജോസ് ഫെലിക്സ് എന്നിവർ സംസാരിച്ചു. എസ്എസ്എൽസി  പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും ഡിവിഷനിലെ ആശാപ്രവർത്തകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പൊന്നാടയും മെമെന്റോ നൽകിയും ആദരിച്ചു. ഓണപ്പൂക്കള മത്സരം , വടംവലി,  കസേരകളി,  പാസിംഗ് ബോൾ , ഉറിയടി തുടങ്ങി നിരവധി കലാകായിക പരിപാടികളിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. പിജെ ആന്റണീസ് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഓണസദ്യയ്ക്ക് നിരവധി ആളുകൾ പങ്കെടുത്തു. തിരുവാതിര കളി, സിനിമാറ്റിക് ഡാൻസ് , ഗാനാലാപനം , കൊച്ചിൻ കലാക്ഷേത്രയുടെ കരോക്കെ ഗാനമേളയും ഓണാഘോഷ പരിപാടിയുടെ അനുബന്ധിച്ചു നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 31, 2023, 7:40 p.m. | Pachalam