.

പച്ചാളം : പന്നപ്പിള്ളി മാടാനത്താഴം റസിഡൻസ് അസോസിയേഷൻറെ ഉണർവ് പദ്ധതി ഡിവിഷൻ കൗൺസിലർ കാജൽ സലീം ഉദ്ഘാടനം ചെയ്തു.

പച്ചാളം : വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേഷൻ, പി എം ആർ എ മരണാനന്തരസഹായ ഫണ്ട്, ബയോ കമ്പോസ്റ്റ് ബോധവൽക്കരണം, വീട്ടമ്മമാർക്ക് ഉപഹാരം, പുസ്തകവിതരണം എന്നിവയാണ് ഉണർവ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അസോസിയേഷൻ പ്രസിഡൻറ് റഷീദ് ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർപ്പറേഷൻ 73 ഡിവിഷനായ പച്ചാളത്തെ കൗൺസിലർ മിനി വിവേരയും പരിപാടിയിൽ പങ്കെടുത്തു. ദീപക് വർമ്മ, മാർട്ടിൻ ജോയിൻ്റ് സെക്രട്ടറി പനപ്പിള്ളി മാടാനത്താഴം റെസിഡൻസ് അസോസിയേഷൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി മുരളി സ്വാഗതവും, ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 6, 2023, 6:16 p.m. | Pachalam