.

പാലക്കുഴ : കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹം @100 സ്മൃതിയാത്ര പാലക്കുഴയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ഉദ്ലാടനം ചെയ്തു.

പാലക്കുഴ : കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹം @100 സ്മൃതിയാത്ര വൈക്കം സത്യാഗ്രഹ സമര സേനാനി കീഴേട്ടില്ലത്ത് രാമൻ ഇളയതിന്റെ നാടായ പാലക്കുഴയിൽ നടന്നു. ഗവ.മോഡൽ ഹൈസ്കൂളിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ അധ്യക്ഷയായി. എം കെ ഹരികുമാർ വൈക്കം സത്യഗ്രഹ സ്മൃതി പ്രഭാഷണം നടത്തി. കീഴേട്ടില്ലത്ത് ദാമോദരൻ ഇളയതിനെ ആദരിച്ചു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി 'വായനാ മധുരം' പദ്ധതി പുസ്തക വിതരണം വെണ്ണല മോഹൻ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജിബി സാബു, NCRT മാസ്റ്റർ ട്രൈനെർ എൻ സി വിജയകുമാർ, പ്രധാന അധ്യാപിക പി ശ്രീകല, എസ് സതീഷ് ബാബു, കൺവീനർമാരായ കെ ജി വിജയൻ, കെ എസ് ഉണ്ണികൃഷ്ണൻ ഡോ. നന്ദകുമാർ, ഹരിദാസ്, ലിജി ഭരത്, കെ ആനന്ദ ബാബു, കാവാലം അനിൽ, പി ബി രഞ്ജിത്ത്, സോമനാഥൻ , ജി കെ പിള്ള , ഡോ. രാധ മീര എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 30, 2023, 11:24 p.m. | Palakuzha Central