.

പാലക്കുഴ : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : യുഡിഎഫ് നടത്തുന്ന പ്രസ്താവനകൾ സ്വന്തം പരാജയവും ജാള്യതയും മറക്കാനുള്ള തത്രപ്പാടാണെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ

പാലക്കുഴ : സഹകരണ സംരക്ഷണ മുന്നണി വിജയിച്ചതിൽ വിറളി പൂണ്ട് യുഡിഎഫ് നടത്തുന്ന പ്രസ്താവനകളും നടപടികളും സ്വന്തം പരാജയവും ജാള്യതയും മറക്കാനുള്ള തത്രപ്പാടാണെന്ന് എൽഡിഎഫ് പാലക്കുഴ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ ലൈഫ്കൊച്ചിയോട് പറഞ്ഞു. കഴിഞ്ഞ സെപ്തംബർ 16 ന് നടന്ന തെരഞ്ഞെടുപ്പിൽ 10 സീറ്റ് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒരു മാസത്തിനു ശേഷം ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് രാഷ്ട്രീയമായ ഗൂഢലക്ഷ്യത്തോടെയാണ് എന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ. എൽ ഡി എഫ് നേതാക്കളായ ജോഷി സ്കറിയ, ജോസ് കുര്യാക്കോസ്, വി എം തമ്പി ,പി കെ ജോൺ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 21, 2023, 5:45 p.m. | Palakuzha Central