.

പാലക്കുഴ : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ടും തിരിമറിയും നടത്തിയെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

പാലക്കുഴ : സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ഭരണ സമിതി തെരത്തെടുപ്പ് നീതിപൂർവ്വമായല്ല നടന്നത് എന്ന് പാലക്കുഴ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആൾമാറാട്ടം നടത്തി വ്യാപകമായി കള്ളവോട്ടു ചെയ്തും, പ്രവർത്തന പരിധിക്ക് വെളിയിലുള്ളവർക്ക് അംഗത്വം നൽകിയും, 18 വയസ്സിൽ താഴെയുള വരെ ബാങ്കിൽ അംഗത്വം എടുപ്പിച്ചും ക്രമവിരുദ്ധമായി ആയിരത്തിലധികം അംഗങ്ങളെയാണ് വോട്ട് ചെയ്യിപ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച പരാതി തിരുവനന്തപുരത്തെ സഹകരണ ട്രൈബ്യൂണലിന് നൽകിയിട്ടുണ്ട് എന്നും യുഡിഎഫ് പാനലിൽ വിജയിച്ച എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഉല്ലാസ് തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ജയ്സൺ ജോർജ് , കേരള കോൺഗ്രസ്സ് നേതാവ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 20, 2023, 10:03 p.m. | Palakuzha Central