.

പള്ളുരുത്തി : CPI നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാൽനട ജാഥ നടന്നു.

പള്ളുരുത്തി : കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ CPI നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥകൾ നടത്തുകയാണ്. CPI - പള്ളുരുത്തി - ഇടക്കൊച്ചി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മരുന്നു കട സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച് 15 കേന്ദ്രങ്ങൾ പിന്നീട് വൈകിട്ട് ഇടക്കൊച്ചിയിൽ സമാപിക്കും. CPI ഇടക്കൊച്ചി ലോക്കൽ സെക്രട്ടറി എൻ.ഇ. അലക്സാണ്ടർ ക്യാപ്റ്റനും, കെ.കെ.ശിവൻകുട്ടി വൈസ് ക്യാപ്റ്റനും പള്ളുരുത്തി ലോക്കൽ സെക്രട്ടറി കെ. സുരേഷ് ഡയറക്ടറുമായ ജാഥ CPI മണ്ഡലം സെക്രട്ടറി ഏ കെ സജീവൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി വി ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ പി മണിലാൽ, മല്ലിക സ്റ്റാലിൻ, കെ പി മനോജ്, സി എൻ രഞ്ജിത്ത് മാസ്റ്റർ, എൻ എ ജനമേജയൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ 30 വർഷമായി രാഷ്ട്രീയ സാമൂഹിക രംഗത്തു സജീവമായ ഭിന്നശേഷി ക്കാരനായ മുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന CPI ലോക്കൽ സെക്രട്ടറി എൻ ഇ അലക്സാണ്ടറാണ് ജാഥ നയിക്കുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 17, 2023, 7:01 p.m. | Palluruthy