.

പള്ളുരുത്തി : ഒറ്റയ്ക്ക് താമസിച്ചിരുന്ന ആമിനയുടെ വീട് വൃത്തിയാക്കിയപ്പോൾ കിട്ടിയത് നാല് ലക്ഷത്തി ആറായിരം രൂപയും 5 പവൻ സ്വർണ്ണവും.

പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷൻ 14-ാം ഡിവിഷനിൽ തേവഞ്ചേരിപ്പറമ്പിൽ ആമിനയുടെ വീട് വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയത് നാല് ലക്ഷത്തി ആറായിരം രൂപയും 5 പവൻ സ്വർണ്ണവും. ഡിവിഷൻ കൗൺസിലർ ലൈലാദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഭിലാഷ്, ഉദയകുമാർ, വാർമ്മയിൽ മധു, ഇടക്കൊച്ചി സിയന്ന കോളേജ് എൻ.എസ്.എസ്.യൂണിറ്റിലെ സന്നദ്ധ പ്രവത്തകർ ,കോർഡിനേറ്റർ രമ്യ, ഫാസില , ഷാമിന എന്നിവരുടെ നേതൃത്വത്തിൽ രാവിലെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തീർത്തും വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ചിരുന്ന പെട്ടികളിൽ നിന്നും പേഴ്സിലാക്കിയ നിലയിലാണ് പണവും സ്വർണവും കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലൈലാ ദാസ് കൗൺസിലർ, ഡോ. ഇ എൻ ശിവദാസ് എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ, പി എ സുബൈർ പൊതുപ്രവർത്തകൻ, രമ്യ കെ ജി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിയന്ന കോളേജ് , റോഷിനി സലാം അയൽക്കാരി, എൻ എസ് എസ് വോളന്റീർസായ അക്ഷയ് രാജ്, ഗായത്രി കൃഷ്ണൻ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 28, 2022, 7:16 p.m. | Palluruthy