.

പളളുരുത്തി : പത്രപ്രവർത്തകനും എഴുത്തുകാരനുമായ പളളുരുത്തി സുബൈർ രചിച്ച "കാലചക്രം" എന്ന പുസ്തക പ്രകാശന സമ്മേളനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ടി ആർ ദേവൻ ഉദ്ഘാടനം ചെയ്തു.

പളളുരുത്തി : സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ കെ എ മുഹമ്മദ് അഷ്റഫ് അഡ്വ. തോമസ് മൈക്കിളിന് പുസ്തകം നല്കി പ്രകാശനം നിർവ്വഹിച്ചു. ഒരു നാടിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രം രേഖപ്പെടുത്തുന്നത് തലമുറകൾക്കു വേണ്ടിയുള്ള കരുതലാണെന്ന് അദ്ധ്യക്ഷത വഹിച്ച എം വി ബെന്നി പറഞ്ഞു. രാജം ടീച്ചർ, എൻ കെ നാസർ, രാജീവ് പള്ളുരുത്തി, എൻ കെ എം ഷെരീഫ്, വി പി ശീലൻ, എം എം സലീം, കെ കെ റോഷൻ കുമാർ, വി എൻ പ്രസന്നൻ, വി ഡി മജീന്ദ്രൻ, സി എസ് ജോസഫ്, വി ഡി മുഹമ്മദ് ബഷീർ, ഡോ. ഫിറോസ് മുഹമ്മദ്, കെ എം രാധാകൃഷ്ണൻ, അഡ്വ. എ പി ജുബിരാജ്, ജോസ് ക്രിസ്റ്റഫർ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 18, 2023, 11:24 p.m. | Palluruthy