.

പള്ളുരുത്തി : കൊത്തലങ്കോ ആശ്രമ അങ്കണത്തിൽ പകൽവീട് "മരിയ സദൻ" വയോജനങ്ങൾക്കായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

പള്ളുരുത്തി : ജോൺ വിക്ടർ, അന്നവിക്ടർ കൂടാരപ്പിള്ളി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത് ചടങ്ങിൽ മുഖ്യാതിഥിയായി. പള്ളുരുത്തി മേഖലയിലുള്ള വയോജനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ രാവിലെ 10 മുതൽ 4 മണി വരെ പകൽവീട് ഉപയോഗപ്പെടുത്താം. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് വഴിതെളിക്കുന്ന ഒരു ഇടമായിട്ടാണ് പകൽവീട് ഒരുക്കിയിരിക്കുന്നത്. പ്രകൃതിമനോഹരമായ പകൽ വീട്ടിലേക്ക് ജാതിമത ലിംഗ ഭേദമന്യേ വയോജനങ്ങൾക്ക് കൊത്തലങ്കോ കുടുംബം സ്വാഗതം ഏകുന്നതായി സുപ്പീരിയറും ഡയറക്ടറുമായ ബ്രദർ ബിനോയ് പീറ്റർ പറഞ്ഞു. ചടങ്ങിൽ ഡോ. തോമസ് മാളിയേക്കൽ, ബ്രദർ ജോസഫ് തൈക്കാളമുറി എന്നിവരെയും, നിർമ്മാണത്തിന് സഹായിച്ച ജോൺ വിക്ടർ, അന്നവിക്ടർ ദമ്പതികളെയും ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 9, 2024, 11:49 p.m. | Palluruthy